കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ രാജ്യത്ത് ഐ.ഐ.ടി, ഐ.ഐ.എം , എന്നിങ്ങനെ ഐ.ടി രംഗത്ത് കോണ്‍ഗ്രസ് നല്കിയ സംഭാവനകളെ അംഗീകരിച്ച വിദേശകാര്യമന്ത്രി സുഷമസ്വരാജിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ഉയര്‍ന്നപ്പോള്‍ പാക്കിസ്ഥാന് ഭീകരരെ ഉണ്ടാക്കുന്ന ഫാക്ടറിയായിമാറിയെന്ന് സുഷമ സ്വരാജ് ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് രാഹുല്‍ ഗാന്ധി ടിറ്റ്വറില്‍ വിദേശകാര്യമന്ത്രിക്ക് നന്ദി അറിയിച്ചത്.
Advertisement