കൊച്ചിയില്‍ ഇന്ന് അര്‍ധരാത്രിമുതല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ പണിമുടക്കുന്നു. യൂബര്‍ ടാക്സി ഡ്രൈവറെ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരം. നിരന്തരമായി ഡ്രൈവര്‍മാര്‍ക്കെതിരെ അക്രമുണ്ടായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു. അതേസമയം ഡ്രൈവറെ ആക്രമിച്ച യുവതികള്‍ക്കെതിരെ നിസാരവകുപ്പുകള്‍ ചുമത്തിയതിനെക്കുറിച്ച് അന്വേഷണം നടത്താന്‍ എറണാകുളം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ കൊച്ചിയില്‍ പറഞ്ഞു.
Advertisement