മലപ്പുറം കുറ്റിപ്പുറത്ത് ലോഡ്ജില്‍ വച്ച് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ ഭാര്യയെ അറസ്റ്റ് ചെയ്യും. താന്‍ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ആദ്യം മൊഴിനല്‍കിയ യുവാവ് പിന്നീട് ഭാര്യക്കെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നീക്കം. കേസില്‍ യുവതിയെ പൊലീസ് ആദ്യം ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ് ആറുമാസം മുന്‍പാണ് പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പതുകാരിയെ റജിസ്റ്റര്‍ വിവാഹം കഴിച്ചത്. ഇവരെ ഒഴിവാക്കി ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് ജനനേന്ദ്രിയം മുറിക്കാന്‍ പ്രകോപനമായതെന്ന് കരുതുന്നു. യുവതിക്ക് ആദ്യവിവാഹത്തില്‍ രണ്ടുമക്കളുണ്ട്.
Advertisement