ഹരിയാനയില്‍ സോനിപത്തിലെ ഓം സ്കൂളില്‍ വിദ്യാര്‍ഥിനിയെ സ്കൂള്‍ ജീവനക്കാര്‍ കൂട്ടമാനഭംഗം ചെയ്തു. സ്കൂള്‍ അധികൃതര്‍ നടപടിയെടുക്കാതിരുന്നതിനെതുടര്ന്ന് വിദ്യാര്‍ഥിനി പ്രധാനമന്ത്രിക്ക് കത്തയച്ചു. സംഭവത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടങ്ങിയതായി ഡി.ജി.പി ബി.എസ് സന്ധു പറഞ്ഞു. സ്കൂളിലെ രണ്ട് ജീവനക്കാര്‍ പീഡിപ്പിച്ചെന്ന വിവരം ക്ളാസ് ടീച്ചറേയും സ്കൂള്‍ അധികൃതരേയും അറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. സ്കൂള്‍ അധികൃതരെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Advertisement