സംഘര്‍ഷത്തെ തുടര്‍ന്ന് കോലഞ്ചേരി വരിക്കോലി സെന്റ് മേരീസ് പള്ളി താല്കാലികമായി അടച്ചു. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ പള്ളി പൂട്ടി സീല്‍ ചെയ്തു. പള്ളിയില്‍ തടഞ്ഞുവച്ചിരുന്ന ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയെ പൊലീസ് പുറത്തെത്തിച്ചു. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് ബാവയെ പുറത്തെത്തിച്ച് മടക്കിയയച്ചത്. ഒാര്‍ത്തഡോക്സ് സഭാധ്യക്ഷന് മടങ്ങിയതിനുപിന്നാലെ പള്ളി പരിസരത്ത് നേരിയ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിവീശി. രാവിലെ ഏഴു മണിയോടെയാണ് ഒാര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ പ്രത്യേക കുര്‍ബാന അര്‍പ്പിക്കാനായി പള്ളിയിലെത്തിയത്. ഇതറിഞ്ഞ് യാക്കോബായ വിഭാഗം തടിച്ചുകൂടി പള്ളിയുടെ കവാടം ഉപരോധിച്ചു. യാക്കോബായ സഭാ വിശ്വാസികളെ മുഴുവന്‍ കവാടത്തില്‍നിന്ന് ഒഴിവാക്കാതെ പുറത്തിറങ്ങില്ലെന്ന നിലപാടിലായിരുന്നു ബാവ.
Advertisement