തെലുങ്ക് എഴുത്തുകാരനും ദളിത് അവകാശ പ്രവർത്തകനുമായ ഡോ.കാഞ്ച ഇലയ്യഹ്ക്കു നേരെ വധശ്രമമെന്നു പരാതി.ഹൈദെരാബാദിൽ കാറിൽ സഞ്ചരിക്കൂമ്പോഴാണ് നാലംഗ സംഘം വാഹനം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഡോ കാഞ്ചയുടെ പുതിയ പുസ്തകത്തിനെതിരെ വൈശ്യ സമുദായം രംഗത്തെത്തിയിരുന്നു.ഹൈദരാബാദിൽ പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഡോ.കഞ്ചയ്ക്കു നേരെ ആക്രമണ ശ്രമമുണ്ടായത്. സമീപത്തെ പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ ശേഷം പൊലീസ് അകമ്പടിയോടെയാണ് യാത്ര തുടർന്നത്.സ്റ്റേഷന് സമീപം ദളിത് -വൈശ്യ വിഭാഗങ്ങൾ ഏറ്റുമുട്ടിയത് ചെറിയതോതിൽ സംഘർഷത്തിന് കാരണമായി