കോഴിക്കോട് തിരുവമ്പാടിയിൽ സ്പെഷൽ ക്ലാസിൽ കയറാത്തതിന് വിദ്യാർഥിയെ ഏഴ് മണിക്കൂർ പുറത്ത് നിർത്തി. പ്രാഥമികാവശ്യം നിർവഹിക്കുന്നതിനോ ഭക്ഷണം കഴിക്കാനോ അനുവദിച്ചില്ല. വീട്ടിലെത്തി കുഴഞ്ഞുവീണ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയില്‍നിന്ന് മൊഴി രേഖപ്പെടുത്തി. അതേസമയം ഇത്തരമൊരു സംഭവം നടന്നിട്ടേ ഇല്ലെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.
Advertisement