പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന് ഭീകരരാഷ്ട്രമാണ്. സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അവര്‍ പരാജയപ്പെടുത്തി. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സുഷമ. ഇന്ത്യ IITയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന് സ്ഥാപിക്കുന്നത് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണ്. നാം ദാരിദ്ര്യത്തോട് മല്ലടിക്കുമ്പോള്‍ അവര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും സുഷമ പറഞ്ഞു. ഭീകരതയുടെ അപകടത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണ് സുഷമയുടേതെന്ന് നരേന്ദ്രമോദി ട്വീറ്റ്ചെയ്തു.
Advertisement