ലോകത്ത് മുതലാളിത്ത പ്രതിസന്ധി സൃഷ്ടിച്ച അതൃപ്തിയെ കൃത്യമായി സമീപിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ ആത്മപരിശോധന വേണമെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. കൃത്യമായ അജന്‍ഡ ഇടതുപക്ഷത്തിന് ഇല്ലാത്തത് കൊണ്ടാണ് നവ ഉദാരവൽക്കരണ നയങ്ങൾ വീണ്ടും നടപ്പിലാക്കപ്പെടുന്നത് എന്നും യച്ചൂരി പറഞ്ഞു. കൊച്ചിയില്‍ ഏഷ്യൻ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് സി പി എം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു യച്ചൂരി. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ,സി പി ഐ ദേശീയ സെക്രട്ടറി സുധാകർ റെഡ്ഡി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പാകിസ്താനിൽ നിന്നുള്ള പ്രതിനിധികൾക്ക് സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്ന് കോടിയേരി പറഞ്ഞു.
Advertisement