രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി തമിഴ്നാട് സര്‍ക്കാര്‍ ഒരുമാസം കൂടി നീട്ടി. അമ്മ അര്‍പ്പുതാമ്മാള്‍ മുഖ്യമന്ത്രിക്കും ജയില്‍ വകുപ്പ് മന്ത്രിക്കും നല്കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ മാസം 24ന് ആണ് പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. അച്ഛന്റെ ചികില്‍സ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചായിരുന്നു ഇത്. നാളെ പരോള്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.. കനത്ത പൊലീസ് സുരക്ഷയില്‍ ജോലാര്പ്പേട്ടിലെ വീട്ടിലാണ് പേരറവാളനിപ്പോള്.
Advertisement