E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:37 AM IST

Facebook
Twitter
Google Plus
Youtube

അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ട് സർക്കാരിൽ ഭിന്നത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കരാർ പുതുക്കിനൽകുന്നതുമായി ബന്ധപ്പട്ട് സർക്കാരിൽ ഭിന്നത. പാട്ടക്കരാർ പുതുക്കി നൽകണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യു വകുപ്പ് തള്ളി. എന്നാൽ ഇക്കാര്യത്തിൽ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടതെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. 

കുണ്ടറ അലിൻഡുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരിൽ നിലനിൽക്കുന്ന കടുത്ത ഭിന്നതയാണ് പുറത്തുവന്നിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ സർക്കാർഭൂമിയിലെ ഫാക്ടറി തുറക്കുന്നതിന് സൊമാനി ഗ്രൂപ്പിന് അനുമതി നൽകിയ മുഖ്യമന്ത്രിയുടെ തീരുമാനത്തോടുള്ള വിയോജിപ്പ് വ്യക്തമാക്കിയാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ പാട്ടക്കരാർ പുതുക്കേണ്ട എന്ന് തീരുമാനിച്ചത്. 

റവന്യുമന്ത്രിയെ ഉൾപ്പെടുത്താതെ മുഖ്യമന്ത്രി വിളിച്ച യോഗത്തിലായിരുന്നു സർക്കാരിന്റെ മുൻനിലപാട് അട്ടിമറിച്ച് സൊമാനി ഗ്രൂപ്പിന് അനുകൂലമായ തീരുമാനമെടുത്തത്. അലിൻഡിന്റെ ഭൂമിയിൽ കണ്ണുവച്ചുള്ള സൊമാനി ഗ്രൂപ്പിന്റെ നീക്കം വിജിലൻസ് റിപ്പോർട്ടടക്കം മനോരമ ന്യൂസ് പുറത്തുവിട്ടതിനെ തുടർന്ന് റവന്യുവകുപ്പ് ഇടപെടുകയായിരുന്നു. എന്നാൽ ഇതല്ല സർക്കാരിന്റെ നിലപാടെന്നാണ് മനോരമ ന്യൂസ് 9മണി ചർച്ചയിൽ ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. മുഖ്യമന്ത്രി ഇപ്പോഴും കുണ്ടറ അലിൻഡ് വിഷയത്തിൽ മൗനത്തിലാണ്.