മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെയും അമ്മയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ എക്സപ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയുടെ ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ച കെ.ജെ സിങ്ങിനെയും, അമ്മ ഗുരുചരണ്‍ കൗറിനെയുമാണ് മൊഹാലിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് മുറിച്ച നിലയിലായിരുന്നു കെ.ജെ സിങ്ങിന്റെ മൃതദേഹം. ഗുരുചരണ്‍ കൗറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും കരുതുന്നു. സിങ്ങിന്റെ ഫോര്‍ഡ് ഐക്കണ്‍ കാര്‍ കാണാതായതായുംപൊലീസ് പറഞ്ഞു.
Advertisement