മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റ വിഷയത്തില്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ശരിയായ തീരുമാനമെടുക്കുമെന്ന് മന്ത്രി ജി.സുധാകരന്. വിവിധ തലങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. വസ്തുത കണ്ടെത്തി മുഖ്യമന്ത്രിയും എല്‍.ഡി.എഫും ചര്‍ച്ച ചെയ്ത് കൂട്ടായ തീരുമാനമെടുക്കും. അന്വേഷണത്തില്‍ ആരും ഇടപെട്ടിട്ടില്ല. നിയമം അതിന്റെ വഴിക്ക് പോകും. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തിന്റെ പേരില്‍ മന്ത്രിസഭയുടെ പ്രതിച്ഛായക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും ജിസുധാകരന് കണ്ണൂരില്‍ പറഞ്ഞു.
Advertisement