ഹരിയാനയിലെ റയാന് സ്കൂളില്‍ ഏഴുവയസുകാരന് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ സംഘം സ്കൂളിലെത്തി. കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറിയില്‍ പരിശോധന നടത്തിയ സംഘം അധ്യാപകരുടെ മൊഴിയെടുത്തേക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണത്തില്‍ കാലതാമസമുണ്ടാകുന്നതിനെതിരെ കുട്ടിയുടെ പിതാവ് വരുണ്‍ ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ രാത്രിയാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം സിബിഐ കേസ് ഏറ്റെടുത്തത്. സ്കൂള്‍ അധികൃതര്‍ പൊലീസിനെ സ്വാധീനിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും വരുണ്‍ ഠാക്കൂര്‍ പറഞ്ഞു. ഈ മാസം എട്ടിനാണ് ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഏഴുവയസുകാരനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
Advertisement