അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പ് ട്രോഫിക്ക് കൊച്ചിയില്‍ ഊഷ്മള വരവേല്‍പ്പ്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കായികമന്ത്രി എ.സി.മൊയ്തീന് ട്രോഫി അനാവരണം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ കായികരംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കഥകളിയും പടയണിയും ഉള്‍പ്പെടെയുള്ള കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ട്രോഫിയെ വരവേറ്റത്ത്. ഇന്ന് മുതല്‍ മൂന്നു ദിവസം ട്രോഫി കൊച്ചിയുടെ വിവിധഭാഗങ്ങളില്‍ പ്രദര്‍ശനത്തിനെത്തിക്കും. കലൂര്‍ സ്റ്റേഡിയത്തില്‍ ഫിഫ ആവശ്യപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയെന്നും ഈ മാസം 25ന് സ്റ്റേഡിയം കൈമാറുമെന്നും എസി മൊയ്തീന് പറഞ്ഞു.
Advertisement