ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉത്തര കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകളെ നിര്‍ത്തലാക്കുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഉത്തരകൊറിയയെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഉത്തരകൊറിയുടെ ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണങ്ങള്‍ ലോകത്തിനു സൃഷ്ടിക്കുന്ന ഭീഷണിയെ ഉത്കണ്ഠയോടെയാണ് ഐകരാഷ്ട്രസഭ കാണുന്നത്. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഡോണള്‍ഡ് ട്രംപിന്റെ കന്നി പ്രസംഗത്തിലും ഉത്തരകൊറിയയെ പൂര്‍ണമായി നശിപ്പിക്കാനുള്ള ആഹ്വാനമാണ് നടത്തിയത്.