മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്ട്ടിനെപ്പറ്റിയുളള ചര്‍ച്ചയ്ക്കിടെ ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി വിശദീകരിക്കണമെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്നു ആലപ്പുഴ നഗരസഭ എന്‍ജിനീയറിങ് വിഭാഗം കണ്ടെത്തിയിരുന്നു.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. സൂപ്രണ്ട് ഉൾപ്പടെ നാലുപേരെ സസ്പെൻഡ് ചെയ്യണമെന്ന് ഇപ്പോള്‍ നടക്കുന്ന നഗരസഭാ പ്രത്യേക കൗൺസിൽ ശുപാര്‍ശ ചെയ്തു.