മൂന്നാറിലെ കയ്യേറ്റം സംബന്ധിച്ച കേസ് ചെന്നൈ ഹരിത ട്രിബ്യൂണല്‍ ഇന്ന് പരിഗണിക്കും. ദേവികുളം സബ്കളക്റ്റര്‍, ഇടുക്കി ജില്ലാ കളക്റ്റര്‍ എന്നിവർ സമർപ്പിച്ച റിപ്പോര്‍ട്ടുകളിൽ വിശദമായ വാദം നടക്കും. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് അനധികൃത കയ്യേറ്റം സംബന്ധിച്ച് ഇടുക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ സമ്പൂർണ പട്ടിക ട്രൈബ്യൂണലിൽ സമർപ്പിച്ചത്. നേരത്തെ അപൂർണമായ പട്ടിക സമർപ്പിച്ചത് വിവാദമായിരുന്നു. കയ്യേറ്റങ്ങളിൽ കൈകൊണ്ട നടപടികളിലെ പുരോഗതിയും സർക്കാർ കോടതിയെ അറിയിക്കും.
Advertisement