മൂന്നാറിലെ അനധികൃത കയ്യേറ്റം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ വിശ്വാസത്തിലെടുക്കാതെ സി.പി.എം. പോഷക സംഘടനയായ കര്‍ഷക സംഘം കേസില്‍ കക്ഷിചേര്‍ന്നു. സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ രഞ്ജിത് തമ്പാനെ മാറ്റണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെങ്കിലും റവന്യു മന്ത്രി തയ്യാറായിരുന്നില്ല. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോഴും രഞ്ജിത്ത് തമ്പാനാണ് ഹാജരായത്. ഇതിനെതുടര്‍ന്നാണ് സി.പി.എം നിലപാട് കോടതിയെ അറിയിക്കാന്‍ പോഷക സംഘടനയെ കക്ഷിചേര്‍ത്തുകൊണ്ടുള്ള നീക്കം. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.
Advertisement