ഇന്ത്യൻ ഓഹരിവിപണിയിൽ കനത്തനഷ്ടം. സെൻസെക്സ് 448 പോയൻറ് കുറഞ്ഞ് മുപ്പത്തിയോരായിരത്തി തൊള്ളായിരത്തി ഇരുപത്തിരണ്ടിലും, ദേശീയസൂചികയായ നിഫ്റ്റി 157 പോയൻറു താഴ്ന്ന് 9,964ലും വ്യാപാരംനിര്‍ത്തി. വിപ്രോ, ടാറ്റാ മോട്ടോഴ്സ്, എച്ച്സിഎൽ തുടങ്ങിയ ചുരുക്കം കമ്പനികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. രാജ്യത്തിന്റെ വളർച്ചാനിരക്കിൽ ഇടിവുണ്ടായതായുള്ള റിപ്പോർട്ടുകള്‍ ബിഎസ്ഇക്ക് തിരിച്ചടിയായി. രാജ്യാന്തരവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 64രൂപ 81പൈസയിലെത്തി.
Advertisement