മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി കയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ലാന്‍ഡ് ബോര്‍ഡ് അന്വേഷണം. ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുകയുമാണ്. കോടതി നിർദ്ദേശിച്ചിട്ടുപോലും തോമസ് ചാണ്ടി ഭൂമി ദേവസ്വത്തിന് തിരികെനൽകിയില്ല എന്ന ആക്ഷേപവുമുണ്ട്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ദേവസ്വം, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് പരാതി നൽകിയിരുന്നു. വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് മന്ത്രി ലാന്‍ഡ് ബോർഡ് സെക്രട്ടറിക്ക് നിര്‍ദേശം നൽകിയിരിക്കുന്നത്. കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരുടെ റിപ്പോർട്ടുകൾകൂടി പരിഗണിച്ചാവും ലാന്‍ഡ് ബോർഡ് സെക്രട്ടറി അന്വേഷണം നടത്തുക.