കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ വിശദീകരണവുമായി യുവതികള്‍ . ടാക്സിയില്‍ മറ്റൊരു യാത്രക്കാരനുണ്ടായത് ചോദ്യം ചെയ്തപ്പോള്‍ ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന് യുവതികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ടാക്സി ഡ്രൈവര്‍ അസഭ്യം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മദ്യപിച്ച് വഴക്കുണ്ടാക്കിയെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. വൈറ്റിലയിലെ താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ ഉടനെയായിരുന്നു സംഭവം. വൈദ്യപരിശോധനയിലും മദ്യപിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് യുവതികള്‍ കൊച്ചിയില്‍ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരില്‍ പലരും മോശമായി പെരുമാറിയെന്ന് യുവതികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവസമയത്ത് സഹായത്തിനെത്തിയ യുവതിയേയും കേസില്‍ അനാവശ്യമായി പ്രതിചേര്‍ത്തു. ചെയ്യാത്ത കുറ്റങ്ങള്‍ തലയില്‍ അടിച്ചേല്പിക്കാന് ശ്രമിച്ചു. ഡ്രൈവര്‍ക്കെതിരെ നല്കിയ പരാതി പൊലീസ് പരിഗണിച്ചില്ല. സത്യാവസ്ഥയറിയാതെയാണ് സമൂഹമാധ്യമങ്ങളിലെ ദുഷ്പ്രചാരണമെന്നും യുവതികള്‍ കൂട്ടിച്ചേര്‍ത്തു