ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 30പോയൻറ് കുറഞ്ഞ് മുപ്പത്തിരണ്ടായിരത്തി മുന്നൂറ്റിഎഴുപതിലും, ദേശിയസൂചികയായ നിഫ്റ്റി 19പോയൻറുതാഴ്ന്ന് പതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തിരണ്ടിലും വ്യാപാരംനിർത്തി.
ഭാരതിഎയർടെൽ, ടിസിഎസ്, സൺഫാർമ്മ തുടങ്ങിയകമ്പനികൾ നേട്ടമുണ്ടാക്കി. ഗെയ്ൽ, ഐസിഐസിഐ, എസിസി തുടങ്ങിയകമ്പനികൾ നഷ്ടത്തിലുംവ്യാപാരം അവസാനിപ്പിച്ചു. യുഎസ് ഫെഡറൽറിസർവ് പലിശ ഉയർത്തിയേക്കുമെന്ന സൂചന രാജ്യാന്തരവിപണികളെ ബാധിച്ചു. ഇതാണ് ഏഷ്യൻവിപണികളിലും പ്രതിഫലിച്ചത്. അതേസമയം, ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടുംഇടിഞ്ഞു. 64രൂപ 84പൈസയാണ് ഇന്നത്തെ ശരാശരി വിനിമയനിരക്ക്.