ഐഎഫ്എഫ്കെയിൽ നിന്നും സെക്സി ദുർഗ പിൻവലിച്ചു. മലയാളസിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത സെക്സി ദുർഗ പിൻവലിക്കുന്നുവെന്ന് സംവിധായകൻ സനൽകുമാർ ശശിധരന്. മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചിത്രത്തിന് മലയാളം എന്ന നിലയിൽ പ്രോത്സാഹനം ആവശ്യമില്ല. ഔചിത്യബോധമില്ലായ്മയെ അഹങ്കാരംകൊണ്ടു നേരിട്ടില്ലെങ്കിൽ പിടിച്ചുനിൽക്കാനാവില്ലെന്നും സംവിധായകന് ഫേസ്ബുക്കിൽ കുറിച്ചു.