രാജ്യത്തെ സഹിഷ്ണുതയ്ക്കും സാഹോദര്യത്തിനും എന്തുസംഭവിച്ചുവെന്ന് ലോകം ഇന്ത്യയോട് ചോദിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുകയും വിവിധഭാഷകള്‍ സംസാരിക്കുകയും ചെയ്യുന്നവരുണ്ട്. ഇവരെ ഒരുമിച്ച് കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ ആശയങ്ങളാണ്. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ ഹോട്ടലില്‍ പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. രണ്ടാഴ്ച നീണ്ട രാഹുലിന്റെ അമേരക്കന്‍ പര്യടനത്തിലെ അവസാന പരിപാടിയായിരുന്നു ടൈംസ് സ്ക്വയറിലേത്
Advertisement