മെഡിക്കല്‍കോളജുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഒഡീഷ ഹൈക്കോടതിയിലെ മുന്‍ ജഡ്്ജി അറസ്റ്റില്‍. 2004 മുതല്‍ 2010 വരെ ജഡ്്ജിയായിരുന്ന ഇ.എം ഖുദ്ദുസി ഉള്‍പ്പെടെ അഞ്ചുപേരെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.
ഖുദ്ദുസിയുടെ ഡല്‍ഹിയിലെ വസതിയിലടക്കം എട്ടിടങ്ങളില്‍ റെയ്്ഡ് നടത്തിയതിനു പിന്നാലെയാണ് അറസ്റ്റ്. ലഖ്്നൗവിലെ പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെയുള്ള കേസില്‍ കോടതിയെ സ്വാധീനിക്കാന്‍ ഖുദ്ദുസി ശ്രമിച്ചു എന്നാണ് എഫ്.ഐ.ആറിലുള്ളത്