ഡിസംബറിൽ നടക്കുന്ന ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള മലയാള ചിത്രങ്ങള്‍ തിരഞ്ഞെടുത്തു. പ്രേംശങ്കർ സംവിധാനം ചെയ്ത രണ്ടുപേർ, സഞ്ജു സുരേന്ദ്രന്റെ ഏദൻ എന്നീ ചിത്രങ്ങളാണ് മല്‍സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ടേക്ക് ഓഫ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, കറുത്തജൂതൻ, സെക്സി ദുർഗ, അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനൽ എന്നീ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ എട്ടുമുതൽ പതിനഞ്ചുവരെയാണ് തിരുവനന്തപുത്ത് ചലച്ചിത്രമേള നടക്കുന്നത്.