പബ്ലിക് ലിമിറ്റഡിൽനിന്ന്, പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാകാനുള്ള ടാറ്റാ സൺസിൻറെ തീരുമാനത്തിന് ഭൂരിപക്ഷം ഓഹരിയുടമകളുടെയും പിന്തുണ. കമ്പനിയുടെ വാർഷികപൊതുയോഗത്തില്‍ നിലവിലെ ഭരണഘടന ഭേദഗതിചെയ്യാനുള്ള തീരുമാനത്തെ ഭൂരിപക്ഷം ഓഹരിയുടമകളും പിന്തുണച്ചു. ടാറ്റാസൺസിൽ 18ശതമാനം ഓഹരിപങ്കാളിത്തമുള്ള മിസ്ത്രി കുടുംബത്തിൻറെ എതിർപ്പിനെ മറികടന്നാണ് പൊതുയോഗം ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ, ഈ നീക്കത്തെ എതിർത്തുകൊണ്ട് മുൻചെയർമാൻ സൈറസ് മിസ്ത്രി ദേശിയ കമ്പനി നിയമ ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.
Advertisement