കൊല്‍ക്കത്ത ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഇന്ത്യ 50 റണ്‍സിന് തോല്‍പ്പിച്ചു. 253 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 44-ാം ഓവറില്‍ 202 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെയും 2 വിക്കറ്റെടുത്ത യൂസവേന്ദ്ര ചഹലിന്റെയും ബോളിങ് പ്രകടനത്തിനൊപ്പം കുല്‍ദീപ് യാദവിന്റെ ഹാട്രിക്കും ചേര്‍ന്നതോടെയാണ് ഓസ്ട്രേലിയ തകര്‍ന്നത്. 62 റണ്‍സെടുത്ത മാര്‍ക്കസ് സ്റ്റോണിസും 59 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തുമാണ് ഓസീസിന് വേണ്ടി പൊരുതി നോക്കിയത്. 92 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അജിങ്ക്യ രഹാനെ 55 റണ്‍സെടുത്തു. ഓസീസിന് വേണ്ടി കെയ്ന്‍ റിച്ചാര്ഡ്സ്നും നേഥന്‍ കോള്‍ട്ടര്‍നൈലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു
Advertisement