ലോധസമിതി ശുപാര്‍ശകള്‍ കണക്കിലെടുത്തുളള കരട് ഭരണഘടന മൂന്നാഴ്ചക്കുളളില്‍ സമര്‍പ്പിക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം. വൈകിയാല്‍ കോടതിയലക്ഷ്യമടക്കം കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്കി. കോടതിയിലുണ്ടായിരുന്ന ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ,ഖന്ന, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരോടായിരുന്നു വിമര്‍ശനം. ലോധസമിതി ശുപാര്‍ശകള്‍ വേഗം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കേസ് ഒക്ടോബര്‍ മുപ്പതിന് വീണ്ടും പരിഗണിക്കും.
Advertisement