ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിനുനേരെ ആക്രമണം. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ പുലര്‍ച്ചെ രണ്ടുമണിയോടെ അജ്ഞാതര്‍ അടിച്ചുതകര്‍ത്തു. ഏഷ്യനെറ്റ് റിപ്പോര്‍ട്ടര്‍ ഓഫിസിലുണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. പൊലീസിന്റെ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തെ പത്രപ്രവര്‍ത്തക യൂണിയന് ആലപ്പുഴ ജില്ലാ കമ്മിറ്റി അപലപിച്ചു.
Advertisement