ദിലീപ് ചിത്രമായ രാമലീല പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന് ആവശ്യപ്പെട്ട ജി.പി.രാമചന്ദ്രനെതിരെ നടപടിവേണമെന്ന് മുഖ്യമന്ത്രിയോട് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. ചലച്ചിത്ര അക്കാദമി നിർവാഹക സമിതിയിൽനിന്ന് ജി.പി.രാമചന്ദ്രനെ നീക്കണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫിയോക് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതെസമയം ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയും ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി.
Advertisement