പഞ്ചാബ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാന് പൗരന്മാരെ ബി.എസ്.എഫ് വധിച്ചു. അമൃത്സറിനു സമീപം അജ്നാല മേഖലയില്‍ രാജ്യാന്തര അതിര്‍ത്തിവഴി നുഴഞ്ഞ് കയറാനുള്ള ശ്രമമാണ് ബി.എസ്.എഫ് പരാജയപ്പെടുത്തിയത്. നുഴഞ്ഞ് കയറ്റക്കാരുടെ കയ്യില്‍ നിന്ന് നാലുകിലൊ ഹെറോയിനും പാക് കറന്‍സിയും പിടിച്ചെടുത്തു. അതിര്‍ത്തിയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ജമ്മു കശ്മീരിലെ കേരന്‍ മേഖലയില്‍ പാക്കിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവയ്പ്പില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു
Advertisement