ഇന്ത്യൻ ഓഹരിവിപണിയിൽ നേരിയ നഷ്ടം. സെൻസെക്സ് രണ്ടുപോയന്റ് കുറഞ്ഞ് മുപ്പത്തിരണ്ടായിരത്തി നാനൂറ്റിയൊന്നിലും, ദേശിയസൂചികയായ നിഫ്റ്റി ആറുപോയന്റ് താഴ്ന്ന് പതിനായിരത്തി ഒരുന്നൂറ്റി നാൽപത്തിയൊന്നിലും വ്യാപാരം അവസാനിപ്പിച്ചു. ടാറ്റാസ്റ്റീൽ, ഐടിസി, റിലയൻസ് തുടങ്ങിയ കമ്പനികൾ നേട്ടത്തിലും, ബിപിസിഎൽ, സൺഫാർമ, പവർഗ്രിഡ് തുടങ്ങിയകമ്പനികൾ നഷ്ടത്തോടെയുമാണ് വ്യാപാരം നിർത്തിയത്.
നേരിയനേട്ടത്തോടെ ആരംഭിച്ചവിപണി പിന്നീട് താഴ്ചയിലേക്ക് പോവുകയായിരുന്നു. യുഎസ് ഫെഡറൽ റിസർവ് യോഗം പുരോഗമിക്കവേ, പലിശസംബന്ധിച്ചുള്ള ആശങ്കകള്‍ വിദേശനിക്ഷേപകരെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, രാജ്യാന്തരവിപണിയിൽ ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 64രൂപ 28പൈസയിലെത്തി.