തൃശൂര്‍ ചേലക്കരയില്‍ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആഭരണങ്ങള്‍ തട്ടിയെടുത്ത ശേഷം മൃതദേഹം ചാക്കിലാക്കി പൊന്തക്കാട്ടില്‍ തള്ളി. ചേലക്കര പുലാക്കോട് സ്വദേശിനി കല്യാണിയമ്മയാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ പുലാക്കാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്ര പരിസരത്തെ പൊന്തക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് അണിഞ്ഞിരുന്ന മാലയും വളയും നഷ്ടപ്പെട്ടു.
Advertisement