വികസനത്തിന് പണം വേണമെന്ന് പെട്രോള്‍ വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. റോഡ് നിര്‍മ്മാണമടക്കം അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികസുരക്ഷാ പദ്ധതികള്‍ക്കുമുള്ള സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചതിനാല്‍ അധിക വരുമാനം കണ്ടെത്തിയേ മതിയാകൂ.
സ്വകാര്യനിക്ഷേപത്തിന് പരിമിതികളുണ്ട്. സംസ്ഥാനങ്ങള്‍ പെട്രോളിയം ഉല്പന്നങ്ങളില് നിന്നുള്ള നികുതി വരുമാനം കുറയ്ക്കാന്‍ തയ്യാറല്ല. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി വരുമാനം വേണ്ടെന്നുവെയ്ക്കാന്‍ തയ്യാറാകാത്തതെന്തുകൊണ്ടാണെന്നും അരുണ്‍ ജയ്റ്റ്ലി ചോദിച്ചു. അമേരിക്കയിലെ ഇര്‍മ ചുഴലിക്കാറ്റുമൂലം എണ്ണസംസ്ക്കരണത്തില് ഇടിവുണ്ടായതും വില വര്‍ധനക്ക് കാരണമായെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു