വേങ്ങരയില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്കി. എൽ.ഡി.എഫ് സ്ഥാനാർഥി പി.പി.ബഷീർ വരണാധികാരിയായ ഭൂപരിഷ്കരണ വിഭാഗം ഡപ്യൂട്ടി കലക്ടർക്ക് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ വരണാധികാരി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ നിബു ടി. കുര്യൻ മുന്‍പാകെയാണ് പത്രിക സമര്‍പിച്ചത്. ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പിന്റെ കാലം കഴിഞ്ഞെന്നും വേങ്ങരയിലേത് പിടിച്ചെടുക്കലിന്റെ തിരഞ്ഞെടുപ്പാണെന്നും സ്ഥാനാർഥി പി.പി.ബഷീർ പറഞ്ഞു.
Advertisement