കനത്ത മഴയെത്തുടര്‍ന്ന് മുംൈബയില്‍ നിന്നുളള 75 വിമാനസര്‍വീസുകള്‍ റദ്ദാക്കി. കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ നാൽപത്തിയെട്ട് മണിക്കൂറിനിടെ മൂന്നൂറ് മീല്ലീമീറ്റർ മഴരേഖപ്പെടുത്തി. മഴയുടെ ശക്തി താരതമ്യേനകുറഞ്ഞെങ്കിലും നഗരത്തിലെ ചില താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിയിട്ടുണ്ട്.
എന്നാൽ, റെയിൽ- റോഡ് ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല. ലോക്കൽ ട്രെയിനുകൾ അരമണിക്കൂർവരെ വൈകിയാണ് ഓടുന്നത്. അതേസമയം, മുംബൈ രാജ്യാന്തരവിമാനത്താവളത്തിൻറെ പ്രവർത്തനം ഇപ്പോഴും പൂർവസ്ഥിതിയിലായിട്ടില്ല. അറുപതോളം വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മഴയ്ക്കൊപ്പം, സ്പൈസ്ജറ്റ് വിമാനം ഇന്നലെ അപകടത്തിൽപെട്ടതും ഇതിന് കാരണമാണ്. കൊങ്കൺ, ഗോവ, ഗുറാത്തിൻറെ തീരപ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലും മഴ തുടരുകയാണ്.