ഭൂനിരപ്പിൽ നിന്നും 2000 അടി മുകളിൽ ക്രഷറിന് നൽകിയ അനുമതി റദ്ദാക്കാൻ കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിൽ ഇന്ന് അടിയന്തര ഭരണ സമിതി യോഗം ചേരും. മഞ്ഞക്കടവിൽ ഉരുൾപ്പൊട്ടൽ പ്രദേശത്ത് നല്കിയ അനുമതി റദ്ദാക്കണമെന്ന് ഗ്രാമസഭ പ്രമേയം പാസാക്കിയിരുന്നെങ്കിലും പഞ്ചായത്ത് അംഗീകരിച്ചിരുന്നില്ല. ഇക്കാര്യം മനോരമ ന്യൂസ് പുറത്ത് കൊണ്ടുവന്നതിനെ തുടർന്ന് എൽ ഡി എഫ് അംഗങ്ങളാണ് ഭരണ സമിതി യോഗത്തിന് നോട്ടീസ് നൽകിയത്. പ്രസിഡന്റിന്റെ തീരുമാനത്തെ തള്ളി പറഞ്ഞ് കോൺഗ്രസും രംഗത്ത് എത്തിയിരുന്നു. പഞ്ചായത്ത് നടപടി വിവാദമായതോടെ ക്രഷറിന് പരിസ്ഥിതി അനുമതി നൽകുന്നതിന് മുന്നോടിയായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് റിപ്പോർട്ട് തേടാൻ ജില്ല ഭരണ കൂടവും തീരുമാനിച്ചിരുന്നു.
Advertisement