ടുജി സ്പെക്ട്രം അഴിമതിക്കേസ് ഡല്‍ഹി സിബിഐ കോടതി ഇന്ന് പരിഗണിക്കും. പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളില്‍ ചില വ്യക്തതകള്‍ തേടുന്നതിന് വേണ്ടിയാണിത്. കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ വിചാരണ പൂര്‍ത്തിയായിരുന്നു. ആയിരകണക്കിന് രേഖകളും തെളിവുകളും പരിശോധിച്ചാണ് വിധി തയാറാകുന്നത്. കഴിഞ്ഞ യു.പി.എ സര്‍ക്കാരിലെ വാര്‍ത്താവിതരണമന്ത്രി ഡി.രാജ, ഡി.എം.കെയുടെ രാജ്യസഭാംഗം കനിമൊഴി എന്നിവരടക്കമാണ് പ്രതിപട്ടികയില്‍. ടുജി സ്പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് കോടികണക്കിന് രൂപയുടെ നഷ്ടം ഖജനാവിനുണ്ടാക്കിയെന്നാണ് സിബിഐ കേസ്.
Advertisement