ആലപ്പുഴ ചെങ്ങന്നൂരിൽ ശൈശവ വിവാഹം റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജില്ലാ ചൈൽഡ് ലൈൻ. ചൈൽഡ് ലൈൻ ഇതുസംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. കലക്ട്രേറ്റിൽ ചേർന്ന ശിശു സംരക്ഷണ സമിതി യോഗത്തിലാണ് ചൈൽഡ് ലൈൻ റിപ്പോർട്ട് നൽകിയത്. അതേസമയം വിവാഹം നടന്നതായി അറിയില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുൻപ് വിവാഹം നടന്നുവെന്ന് പരാതി ഉയർന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം.
Advertisement