നടിയെ ആക്രമിച്ച കേസിൽ അടുത്തമാസം 7 നകം ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കും. കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അധിക കുറ്റപത്രമാണ് നൽകുക. അതേസമയം ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താനായി അന്വേഷണം തുടരാനാണ് തീരുമാനം.നടിയെ ആക്രമിക്കാൻ നടന്ന ഗൂഢാലോചന സംബന്ധിച്ചുള്ള അധിക കുറ്റപത്രമാണ് അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകുക. കൂട്ടമാനഭംഗത്തിന് ഗൂഢാലോചന നടത്തി എന്ന ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെയുള്ളത്. കേസിൽ ദിലീപ് രണ്ടാം പ്രതിയാകും.
Advertisement