കേരളത്തിലെ ബിജെപി നേതാക്കള്‍ക്കെതിരായ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അന്വേഷണത്തിന്റെ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും ആരോഗ്യമന്ത്രാലയവും ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും കേന്ദ്ര ആഭ്യന്തര അണ്ടര്‍സെക്രട്ടറി സംസ്ഥാന ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. കെ.സി.വേണുഗോപാല്‍ എം.പി നല്കിയ പരാതിയിലാണ് നടപടി. സ്വാശ്രയ മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്നാണ് ആരോപണം
Advertisement