അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമിനെ മിഡ്ഫീല്‍ഡര്‍ അമര്‍ജിത് സിങ് കിയാം നയിക്കും. ഗോവയിലെ പനജിയില്‍ ടീമംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലാണ് മണിപ്പൂര്‍ താരമായ അമര്‍ജിത്തിനെ നായകനായി തിരഞ്ഞെടുത്തത്. ഇരുപത്തേഴുകളിക്കാരില് ഇരുപതുപേരും അമര്‍ജിത്തിന് വോട്ടുചെയ്തു. രണ്ടാമതെത്തിയ ജിതേന്ദ്രസിങ്ങാണ് വൈസ് ക്യാപ്റ്റന്‍. ചണ്ഡിഗഢ് ഫുട്ബോള്‍ അക്കാഡമിയില്‍ നിന്നാണ് അമര്‍ജിത് ദേശീയ ജൂനിയര്‍ ടീമിലെത്തിയത്. ഇതുവരെ ഇരുപത്തൊന്പത് അണ്ടര്‍ സെവന്റീന്‍ മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്.
Advertisement