വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗിൽ ആശയകുഴപ്പമുണ്ടെന്ന വാർത്തകൾ തളളി പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിലെ ആശയക്കുഴപ്പം മാധ്യമങ്ങളുടെ ദുര്‍വ്യാഖ്യാനമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. പട്ടികയിൽ തുടക്കം മുതൽ മുൻതൂക്കം കെ.എൻ.എ ഖാദറിനു തന്നെയായിരുന്നുവെന്നും യു.എ.ലത്തീഫടക്കം പട്ടികയില്‍ ഉണ്ടായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആശയക്കുഴപ്പമുണ്ടായിട്ടില്ല, സ്ഥാനാര്‍ഥി ചര്‍ച്ച നീണ്ടത് അരമണിക്കൂര്‍ മാത്രമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisement