രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പ്പുതാമ്മാള്‍ അപേക്ഷ നല്കി. തമിഴ്നാട് ജയില്‍ വകുപ്പ് മന്ത്രി സി.വി.ഷണ്മുഖനെകണ്ട് ഒരു മാസം കൂടി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയത്. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിനാലിനാണ് അച്ഛന്റെ ചികിത്സ നടത്തുന്നതിന് എ.ജി.പേരറിവാളന് തമിഴ്നാട് സര്‍ക്കാര്‍ മുപ്പത് ദിവസത്തെ പരോള്‍ അനുവദിച്ചത്. കനത്ത പൊലീസ് സുരക്ഷയില്‍ ജോലാര്പ്പേട്ടിലെ വീട്ടിലാണ് പേരറവാളനിപ്പോള്.
Advertisement