സാമൂഹ്യപ്രവര്‍ത്തകന്‍ തിരുമുരുകന്‍ ഗാന്ധിയുടെമേല്‍ ചുമത്തിയ ഗുണ്ടാ ആക്ട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ.സെല്വന് അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്. ശ്രീലങ്കയില്‍ നടന്ന ഈഴം യുദ്ധത്തില്‍ കൊല്ലപ്പെട്ട തമിഴ്നാട്ടുകാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് മറീന ബീച്ചില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് തിരുമുരുകന്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ഗുണ്ടാ നിയമം ചുമത്തിയത്. "മേയ് പതിനേഴ്" "തമിളര്‍ വിഡിയല്‍ കക്ഷി" എന്നീ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തില്‍ പങ്കെടുത്ത തിരുമുരുകന്‍ ഗാന്ധിയടക്കമുള്ള പതിമൂന്ന് പേര് നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റിലാണ്.
Advertisement