റൊഹിങ്ക്യന്‍ വംശജര്‍ക്കെതിരെ നടക്കുന്ന നരനായാട്ടിനിടെ മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ ചി ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കും. രാജ്യാന്തരസമൂഹത്തിന്റെ കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്നാണ് സൂ ചി നിലപാട് വ്യക്തമാക്കാന്‍ ഇന്ന് മുന്നോട്ട് വരുന്നത്.ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം ന്യൂയോര്‍ക്കില്‍ ആരംഭിച്ചതും സൂ ചിയെ സമ്മര്‍ദത്തിലാക്കിയതിനാലാണ് പുതിയ നീക്കം.
വംശശുദ്ധീകരണത്തിന്റെ പേരില്‍ ഒരു ജനതയെ ഭരണകൂടം ചുട്ടെരിക്കുമ്പോള്‍ മൗനം തുടര്‍ന്നതിന് കടുത്ത വിമര്‍ശനമാണ് സൂചിയ്ക്ക് രാജ്യാന്തരസമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങേണ്ടിവന്നത്. സമാധാനത്തിന് ലഭിച്ച നൊബേല്‍ പുരസ്കാരം സു ചില് നിന്ന് തിരിച്ചുവാങ്ങണം എന്നടക്കം നിരവധി ആവശ്യങ്ഹള്‍ ഉയര്‍ന്നു. തുടര്‍ന്നാണ് ഇന്ന് നേപ്പിഡോയില് രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. റൊഹിങ്കകള്ക്കെതിരായ നടപടിയില്‍ ആരുടെയൊപ്പമാണ് സൂചിയുടെ നിലപാടെന്ന് ലോകം ഉറ്റുനോക്കുന്നു.
രാജ്യത്തെ പട്ടാളത്തെ വിമര്‍ശിക്കാന്‍ സാധ്യത കുറവാണ്. യു.എന്‍ പൊതുസമ്മേളനത്തിനിടെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞത് സു ചിക് സമാധാനത്തിന്റെയും മനുഷ്യത്തിന്റെയും കൂടെനില്ക്കാനുള്ള അവസാന അവസരമാണിതെന്നാണ്. റൊഹിങ്ക്യസമൂഹവും ലോകജനത ഒന്നാകെയും അവരുടെ വാക്കുകള്‍ക്കായി കാത്തിരിക്കുകയാണ്.