മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ വെയ്ന്‍ റൂണിക്ക് വാഹമോടിക്കുന്നതില് നിന്ന് രണ്ട് വര്‍ഷത്തെ വിലക്ക്. ഒപ്പം 100 മണിക്കൂര്‍ നിര്‍ബന്ധിത സാമൂഹികസേവനവും 170 പൗണ്ട് പിഴയും സ്റ്റോക്പോര്‍ട്ടിലെ മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചു. എവര്ട്ടന് താരമായ റൂണി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് മല്‍സരത്തിന് ശേഷമാണ് മാഞ്ചസ്റ്ററിലെ കോടതിയില്‍ ഹാജരായത്. ശിക്ഷ അംഗീകരിക്കുന്നുവെന്നും കുടുംബത്തേയും ആരാധകരേയും വിഷമിപ്പിച്ചതില്‍ ഖേദമുണ്ടെന്നും റൂണി പറഞ്ഞു. ഈ മാസം ഒന്നാം തിയതിയാണ് അമിതമായി മദ്യപിച്ച് വാഹനമോടിച്ചതിന് റൂണി പൊലീസിന്റെ പിടിയിലായത്.
Advertisement