കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തിയ അനുബന്ധകുറ്റപത്രം എറണാകുളം സിബിഐ കോടതി സ്വീകരിച്ചു. യു.എ.പി.എ ചുമത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല. പ്രതികള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ അനുമതിപ്രകാരമാണ് യു.എ.പി.എ ചുമത്തിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്നും വിചാരണ വേളയില്‍ ഉന്നയിക്കാമെന്നും കോടതി അറിയിച്ചു. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്കുന്നുണ്ടെങ്കില് അതിലും ഇക്കാര്യം ഉന്നയിക്കാമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ആദ്യകുറ്റപത്രത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട പത്തൊന്‍പത് പ്രതികള്‍ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Advertisement